America സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ By Ayyappadas Kumbalathu Posted on 43 seconds ago 1 second read 0 0 1 വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന്ദുവിരുദ്ധവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്ലക്കാർഡുകളുമായെത്തിയാണ് ഒരുസംഘം അക്രമം നടത്തിയത്. ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലായിരുന്നു സംഭവം. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഇന്ത്യൻ കുടുംബങ്ങൾ ഇവിടെയെത്തിരുന്നു. അവർക്കിടയിലേക്കാണ് ഇവർ പ്ലക്കാർഡുകളുമായി എത്തിയത്. കൺസർവേറ്റീവുകളായ ജെയ്ക്ക് ലാങ്, തോമസ് അലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധക്കാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നാലെ പ്രതിഷേധക്കാരെ പുറത്താക്കി. സംഭവത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവരെ നാടുകടത്തൂ, ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്ക് പകരക്കാരാകുന്നത് അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത്. സംഭവത്തെ യുഎസ് നിയമനിർമാണ സഭ പ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങളുടെ സംഘടനകളും അപലപിച്ചു. ഫ്ളോറിഡയിൽനിന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടയാളാണ് ജെയ്ക്ക് ലാങ്. 2021-ലെ കാപിറ്റോൾ ആക്രമണത്തിൽ പ്രതിയായിരുന്ന ഇദ്ദേഹം, പ്രസിഡന്റ് മാപ്പുനൽകിയതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു തൃശൂര്‍ ജേക്കബ് ടെക്സസില്‍ കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കല്‍ സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കലില്‍ വിമുക്തയാക്കണമെന്നുള്ളതായിരുന്നു. …