America ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ് By Ayyappadas Kumbalathu Posted on 6 hours ago 0 second read 0 0 4 വാഷിംഗ്ടൺ : മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരെയും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും രാഷ്ട്രീയ അനുയായികളെയും ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് കർശന നിർദ്ദേശം നൽകി. ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് “ഏറ്റവും ഉയർന്ന തലത്തിലുള്ള ഭീഷണിപ്പെടുത്തി പണം തട്ടൽ” ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട നീണ്ട പ്രസ്താവനയിലൂടെയാണ് ട്രംപ് അതൃപ്തി പരസ്യമാക്കിയത്. യാതൊരുവിധ നിയമപരമായ കാരണങ്ങളുമില്ലാതെ യുഎസ് അറ്റോർണി ജനറൽ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരെ ഇംപീച്ച്‌മെന്റ്, വിചാരണ, തടവ് ശിക്ഷ എന്നിവ നൽകി ഡെമോക്രാറ്റിക് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.“ഡെമോക്രാറ്റുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ജനറൽ ഉൾപ്പെടെ നിരവധി ആളുകളെ ശിക്ഷാനടപടികൾ ഭയപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്. ഇരയാക്കപ്പെടുന്നവർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അവർക്ക് തന്നെ അറിയാം. ഈ ക്രിമിനൽ കുറ്റത്തെക്കുറിച്ച് ഉടനടി അന്വേഷിക്കാൻ ഞാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനോട് ഉത്തരവിടുന്നു,” ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രമുഖ ദാതാക്കളെയും നിരപരാധികളായ യുവാക്കളെയും ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ ഭീഷണിക്കത്തുകൾ അയക്കുന്നതായും മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ എലിസ സ്ലോട്ട്കിൻ ഇതിന് നേതൃത്വം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം കടുത്തിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ തീരുമാനങ്ങളിൽ അന്വേഷണം നടത്താനും സബ്‌പോണ അയക്കാനുമുള്ള അധികാരം ഡെമോക്രാറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്ക് സൂസി വൈൽസിന് പകരം സ്റ്റീഫൻ മില്ലറെ നിയമിച്ച് ഭരണകൂടത്തിലും ട്രംപ് നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ പ്രസിഡന്റ് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത് വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ വലിയ തർക്കങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി കാലിഫോര്‍ണിയ: 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത …