America ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ By Ayyappadas Kumbalathu Posted on 22 seconds ago 0 second read 0 0 1 വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റംചുമത്തി വെനസ്വേലന്‍ പൗരനെ വൈറ്റ് ഹൗസിന് സമീപത്തുനിന്ന് യുഎസ് സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ ക്രിനോസ് എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിന് രാത്രിയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടതിനെത്തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, വാഷിങ്ടണിലെത്തി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കണമെന്ന് തന്റെ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിച്ചതായി തോന്നിയെന്ന് ഇയാള്‍ പറഞ്ഞത്രെ. തുടര്‍ന്നുള്ള പരിശോധനയില്‍ വാഹനത്തിനുള്ളില്‍ മൂന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. വാഹനം മോഷ്ടിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വലിയൊരു അപകടസാധ്യതയാണ് ഒഴിവാക്കാനായതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പ്രതികരിച്ചു. 2024 മാര്‍ച്ചില്‍ ടെക്‌സസ് വഴിയാണ് ക്രിനോസ് അമേരിക്കയിലെത്തിയതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെത്തുടര്‍ന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗം ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ നിലവില്‍ യുഎസ് മാര്‍ഷല്‍സ് സര്‍വീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ വൈറ്റ് ഹൗസ് നേരിട്ട് പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിനോടും യുഎസ് സീക്രട്ട് സര്‍വീസിനോടും ഉന്നയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
ഇറാൻ സൈന്യത്തെ തകർക്കാനായി:ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നെതന്യാഹു ന്യൂയോര്‍ക്ക്: ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ …