America ഇറാന് യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 25 seconds ago 0 second read 0 0 1 വാഷിങ്ടണ്‍: ഇറാന് യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ആണവായുധം സ്വന്തമാക്കാതിരിക്കാന്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇറാന് യുദ്ധം വിലക്കയറ്റുമുണ്ടാക്കിയെന്നത് ഒരു പരിധിവരെ ശരിയാണ്. താന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിച്ചിരുന്നേനെ എന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെങ്കിലും ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനമുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇറാന് യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പ്രതികരിച്ചു. യുഎസ് കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. ഈ തോൽവി യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ ജനത നല്കിയ തിരിച്ചടിയാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാജയത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ഭിന്നതയും രൂക്ഷമാവുകയാണ്.
മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ …