America തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന് യുദ്ധമെന്ന് ജെഡി വാന്‍സ് By Ayyappadas Kumbalathu Posted on 2 days ago 1 second read 0 0 9 വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന് യുദ്ധമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. യുദ്ധമാണ് തോല്ക്കാന് കാരണമെന്നാണ് വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്. പക്ഷേ യുദ്ധത്തിന് ഇപ്പോഴും ന്യായീകരണം ഉണ്ടെന്നും വാന്‍സ് പറയുന്നു. റിപ്പബ്ലിക്കന്മാര്ക്ക് തിരിച്ചടി നേരിട്ടത് അവരുടെ അനുയായികള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്ന് വാന്‍സ് എക്സില്‍ പങ്കുവച്ച ദീര്‍ഘമായ പ്രസ്താവനയില്‍ പറഞ്ഞു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്തവരില്‍ ഗണ്യമായ ഒരു വിഭാഗം, ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായി തിരിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍മാരുടെ എതിര്‍പ്പിന് പിന്നിലെ നാല് പ്രധാന കാരണങ്ങള്‍ വാന്‍സ് ചൂണ്ടിക്കാട്ടി. യുദ്ധം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവിത ചിലവ്, ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ആശങ്കകള്‍, ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധത്തിലുള്ള അതൃപ്തി എന്നവയാണ് വാന്‍സ് വ്യക്തമാക്കുന്ന കാരണങ്ങള്‍
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം …