Home America വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

2 second read
0
0
6

ഫ്‌ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു.

ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്‍ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അറിയിച്ചു.

തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് കുതിക്കുകയായിരുന്നു എന്നാണ് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളും വിമാന സഞ്ചാര വിശകലനങ്ങളും സൂചിപ്പിക്കുന്നത്. വിമാനാപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് പ്രതികൂല കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2000 അടി ഉയരത്തിലേക്ക് പറക്കാന്‍ പൈലറ്റ് അനുമതിയും തേടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ വീടുകള്‍ക്ക് തൊട്ടരികിലൂടെ വിമാനം പതിച്ചു എന്നാണ് വിവരം.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ…