America ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ് By Ayyappadas Kumbalathu Posted on 25 seconds ago 0 second read 0 0 1 വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി ‘ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ യാത്രകൾ മൂലമുള്ള ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ കാരണമാണോ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു. ഇതോടെ ട്രംപ് പ്രകോപിതനായി. ‘അങ്ങനെയൊരു ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് അസുഖമാണ്. നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്’ എന്നായിരുന്നു മറുപടി. തുടർന്ന് മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ പരിഹസിക്കുകയും ചെയ്തു.
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
എ.ഐ ടൂളുകളുടെ കടന്നുവരവ് : യു.എസിലെ പബ്ലിക് സ്കൂളുകളിൽ പുസ്തകങ്ങൾ നിരോധിക്കുന്നു വാഷിങ്ടൺ: യു.എസിലെ പബ്ലിക് സ്കൂളുകളിൽ ഏകദേശം 12,000 പുസ്തകങ്ങൾ നിരോധിച്ചെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ‘പെൻ അമേരിക്ക’ …