America ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി ‘ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ യാത്രകൾ മൂലമുള്ള ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ കാരണമാണോ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു. ഇതോടെ ട്രംപ് പ്രകോപിതനായി. ‘അങ്ങനെയൊരു ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് അസുഖമാണ്. നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്’ എന്നായിരുന്നു മറുപടി. തുടർന്ന് മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ പരിഹസിക്കുകയും ചെയ്തു.
അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ …