America ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ By Ayyappadas Kumbalathu Posted on 3 hours ago 0 second read 0 0 3 ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ സ്ഥാപനങ്ങൾ. ‘ട്രൂത്ത് എപിഐ’ എന്ന സേവനത്തിലൂടെയാണ് ഈ കമ്പനികൾക്ക് മുൻഗണന ലഭിക്കുന്നത്. ഇതുവഴി സാധാരണക്കാർ ട്രൂത്ത് സോഷ്യൽ ആപ്പിൽ പരിശോധിക്കുന്നതിനേക്കാൾ 50 മില്ലിസെക്കൻഡ് മുൻപേ പണം കൊടുത്ത കമ്പനികളുടെ കമ്പ്യൂട്ടറുകൾ പ്രസിഡൻ്റിൻ്റെ പോസ്റ്റ് ആദ്യം കാണാൻ കഴിയും. അതിൻ്റെ അടിസ്ഥാനത്തിൽ ഈ ഓട്ടോമേറ്റഡ് കമ്പ്യൂട്ടറുകൾ സ്റ്റോക്സ് വാങ്ങുകയോ വിൽക്കുകയോ ചെയ്യും. ബാക്കിയുള്ളവർ വാർത്ത അറിയുമ്പോഴേക്കും സ്റ്റോക്കിൻ്റെ വില മാറിയിരിക്കും. ഓഹരി വിപണിയിൽ ഒരു സെക്കൻഡിൻ്റെ ആയിരത്തിലൊരംശം സമയം കൊണ്ടുപോലും വ്യാപാരം നടത്തുന്ന സോഫ്റ്റ്വെയറുകളാണ് വാൾസ്ട്രീറ്റ് ട്രേഡിങ് കമ്പനികൾ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ, വിപണിയെ സ്വാധീനിക്കാൻ ശേഷിയുള്ള ട്രംപിന്റെ പോസ്റ്റുകൾ ആദ്യം ലഭിക്കുന്നത് സാധാരണ നിക്ഷേപകരേക്കാൾ വലിയ സാമ്പത്തിക മുൻതൂക്കം ഈ കമ്പനികൾക്ക് നൽകും.
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍ ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥനും നല്കിയ നോട്ടീസ് പ്രകാരം, …