Home World സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

0 second read
0
0
4

റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.

രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പരിഷ്‌കാരം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കച്ചവട കരാറുകൾ, സപ്ലൈ, ഏജൻസി ഇടപാടുകൾ, ചെക്കുകൾ തുടങ്ങി വാണിജ്യ രംഗത്തെ ഒട്ടുമിക്ക മേഖലകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

‘മർച്ചന്റ്’ എന്ന വാക്കിന്റെ നിർവചനം ലളിതമാക്കിയ പുതിയ നിയമം, വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. മറ്റ് വ്യാപാരികളെ ദ്രോഹിക്കുന്ന തെറ്റായ പ്രവണതകൾ തടയാനും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പൂർണ സംരക്ഷണം നൽകുന്നതിനൊപ്പം, കണക്കുപുസ്തകങ്ങൾ ഡിജിറ്റലായോ അറബിക് അല്ലാത്ത ഭാഷകളിലോ സൂക്ഷിക്കാനുള്ള സൗകര്യവും വ്യാപാരികൾക്ക് ലഭിക്കും.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

വാഷിങ്ടൺ:  കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ക…