Home America യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു

യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു

1 second read
0
0
1

ലാസ് വെഗാസ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായ റേച്ചലിനെ തുടര്‍ന്ന് നെവാഡയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെ യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു. മേഖലയില്‍ കൂടുതല്‍ മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ചയും വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ്. വാരാന്ത്യത്തില്‍ ലാസ് വെഗാസിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ ഒരു ദിവസം ലഭിക്കുന്ന മഴയുടെ എക്കാലത്തെയും റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ലാസ് വെഗാസ്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 1.08 ഇഞ്ച് മഴയാണ് നഗരത്തില്‍ ലഭിച്ചത്. 1947-ലാണ് ഒക്ടോബര്‍ മാസത്തില്‍ ഇതിന് തുല്യമായ മഴ അവസാനമായി രേഖപ്പെടുത്തിയത്. ലാസ് വെഗാസ് സ്ട്രിപ്പിന് സമീപമുള്ള റോഡിലൂടെ ശക്തമായി വെള്ളമൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പശ്ചാത്തലത്തില്‍ ഫെറിസ് വീലും കാസിനോകളും കാണാവുന്ന ദൃശ്യങ്ങള്‍ നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു.

റേച്ചല്‍ കൊടുങ്കാറ്റിന്റെ ഏറ്റവും ശക്തമായ ആഘാതം പിന്നിട്ടെങ്കിലും പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ആന്‍ഡ്രൂ ഓറിസണ്‍ പറഞ്ഞു. യൂട്ട, തെക്കുകിഴക്കന്‍ ഐഡഹോ, അരിസോണയുടെ വടക്കന്‍-മധ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചവരെ പ്രളയജാഗ്രതാ നിര്‍ദേശം നിലവിലുണ്ടായിരുന്നു. ഗ്രാന്‍ഡ് കാന്യണ്‍ പ്രദേശവും മുന്നറിയിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന

ന്യുയോർക്ക്: അമേരിക്കൻ ഫെഡറൽ ഏജന്റുമാർ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം …