America റഷ്യയും യുക്രെയ്നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ് By Ayyappadas Kumbalathu Posted on October 12, 2026 0 second read 0 0 5 വാഷിങ്ടണ്‍: റഷ്യയും യുക്രെയ്നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജ മേഖലകളിലും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കില്ലെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ധാരണ എങ്ങനെ രൂപപ്പെട്ടുവെന്നും തുടര്‍നടപടികള്‍ എന്താണെന്നും വ്യക്തമല്ല. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് തങ്ങളും വിവരം അറിഞ്ഞതെന്ന് യുക്രെയ്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി സംസാരിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി എക്സിലൂടെ അറിയിച്ചു. വെടിനിര്‍ത്തലിനെ യുക്രെയ്ന് പിന്തുണയ്ക്കുന്നുവെന്നും റഷ്യയും അതിന് തയ്യാറാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു ജോയിച്ചന്‍ പുതുക്കുളം ന്യുയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷന്‍ റീജണല്‍ ഫൈനല്‍സില്‍ …