Home America ഇറാൻ സൈന്യത്തെ തകർക്കാനായി:ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നെതന്യാഹു

ഇറാൻ സൈന്യത്തെ തകർക്കാനായി:ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നെതന്യാഹു

0 second read
0
0
3

ന്യൂയോര്‍ക്ക്: ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.

ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിവയ്ക്കെതിരെയും ഇറാന്‍, ഇറാഖ്, സിറിയ, പലസ്തീന്‍ എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ ഏഴ് മുന്നണികളില്‍ യുദ്ധം നടത്തുകയാണെന്ന് നെതന്യാഹു വ്യക്തമാക്കി.

അതേസമയം, അമേരിക്കയോ ഇസ്രയേലോ വീണ്ടും ആക്രമിച്ചാല്‍ യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. നവംബറിലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി അമേരിക്ക ഇറാനുമായി ഉണ്ടാക്കിയ കരാറിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതിനിടെ, ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു. അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 60 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയാണ് കപ്പലുകളിലുണ്ടായിരുന്നത്. 60 കോടി ഡോളര്‍ വിലവരുന്ന എണ്ണയാണ് കപ്പലുകളിലുള്ളത്. മൂന്നു കപ്പലുകളെയും അമേരിക്ക നേരത്തെ ഉപരോധ പട്ടികയില്‍ പെടുത്തിയിരുന്നതാണ്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം

യുഎസ് പ്രസിഡന്‍റ് ഡൊണള്‍‍‍ഡ് ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം. ട്രംപിന്‍റെ മ…