America ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 41 seconds ago 0 second read 0 0 1 വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്. ‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, കഴിഞ്ഞ 51 വർഷമായി നിലനിൽക്കുന്ന ഇറാന് ഭീഷണിയിൽ നിന്ന് മുക്തമായ ഒരു ലോകം ഉടൻ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വാഷിങ്ടൺ: അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തണമോ …