Home America “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0 second read
0
0
4

വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്.

ഇറാൻ യുദ്ധത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്നും ട്രംപ് പറഞ്ഞു. ഇറാനെ സംബന്ധിച്ച് തന്റെ മുന്നിലുള്ള മൂന്ന് വഴികളെ കുറിച്ച്  ട്രംപ് വിശദീകരിച്ചു രാജ്യത്തെ നശിപ്പിക്കാനോ, സാമ്പത്തികമായി തകർക്കുന്നതിനോ, നയതന്ത്ര പരിഹാരം തേടാനോ തനിക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ നിലവിലെ ഗതി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

അതേസമയം യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. ഖത്തർ വഴിയാണ് ന്യൂയോർക്കിലേക്ക്  അരാഗ്ചി പോവുക.  ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തേ ഇറാൻ വാർത്ത ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തിരുന്നു. യുഎൻ സമ്മേളനത്തിന് എത്തുന്ന ഇറാൻ സംഘവുമായി ചർച്ചകൾക്കുള്ള സാധ്യതകളും ട്രംപ് തള്ളിയിട്ടില്ല.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്…