America ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില കുറയുമെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 7 hours ago 0 second read 0 0 3 വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്. ഇറാനെതിരായ യുദ്ധം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില ഇടിയുന്നതുപോലെ എണ്ണവിലയും ഗണ്യമായി കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിലെ വില ഗാലന് ആദ്യം മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ താഴെയിലേക്കും വരെ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ സംഭവിക്കും. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല എന്ന് കുറിച്ച ട്രംപ്, തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് …