ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ് വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 … Read More
വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു ഫ്ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് … Read More
ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയർ ജിദ്ദയിലേക്ക് നവംബർ 18 വരെയാണ് നീട്ടിയത്. നേരത്തെ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നവംബർ 14 വരെ നീട്ടിയിരുന്നു. ഹൂതി ആക്രമണങ്ങൾക്ക് കുറവ് വരാത്ത സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കൽ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ എയർ നവംബർ 18 വരെ ജിദ്ദയിലേക്ക് സർവീസ് ക്യാൻസൽ ചെയ്തത്. നേരത്തെ നവംബർ 10 വരെയാണ് … Read More
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ ട്രംപ് ഭരണകൂടത്തോട് യുഎസ് ഫെഡറൽ കോടതി. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തതാകാമെന്ന ആരോപണത്തെ തുടർന്ന് ചില ബാലറ്റുകൾ മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതും അവസാനിപ്പിക്കണമെന്ന് കാലിഫോർണിയയിലെ ജഡ്ജി ട്രിന തോംസൺ ഉത്തരവിട്ടു. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിഫോർണിയയിലെ കോടതിയുടെ നടപടി. കാലിഫോർണിയയിൽ 20,000 വോട്ടർമാരുടെ ബാലറ്റുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് നേരത്തെ കത്തയച്ചിരുന്നു. ഇവരിൽ ചിലർ യുഎസ് പൗരന്മാരല്ലെന്നാണ് ഭരണകൂടത്തിന്റെ സംശയം. … Read More
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ് ഫ്ലോറിഡ: ഇടക്കാല തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രചരണ റാലിക്കിടെ പ്രസംഗങ്ങിക്കുന്നതിനെ പ്രതിഷേധിച്ചയാളോട് ‘ഷട്ട് അപ്.. ലോസർ!’ എന്ന് ആവർത്തിച്ച് കയർക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നീട് ട്രംപ് പ്രസംഗം താൽക്കാലികമായി നിർത്തിവെയ്ക്കുകയും പ്രതിഷേധിച്ചയാളെ വേദിയിൽ നിന്നും പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഡേടോണ ബീച്ചിലെ ഓഷ്യൻ സെന്ററിൽ നടന്ന റാലിക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് നിയന്ത്രണം പിടിച്ചെടുക്കാൻ നിർണായകമാകുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് … Read More
തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്ന് റെസായി പറഞ്ഞു. ഒമാനുമായുള്ള ജലപാത കരാറിന്റെ അന്താരാഷ്ട്ര അംഗീകാരവും നിബന്ധനകളിൽ ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ജലപാത കൈകാര്യം ചെയ്യുന്നത് ഇറാനായിരിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്കൻ പ്രതികരണം കാത്തിരിക്കുകയാണെന്നും ചർച്ചകളോടുള്ള … Read More
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ഇതോടെ അദ്ദേഹം മാറി. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിക്കാഗോയിൽ നിന്നാണ് മാർപാപ്പ വോട്ട് രേഖപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനെന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അവകാശം മാർപാപ്പ വിനിയോഗിച്ചെന്നും ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർക്ക് പങ്കാളികളാകാനുള്ള അവകാശവും കടമയുമുണ്ടെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചതായും വത്തിക്കാൻ അറിയിച്ചു. എന്നാൽ ഏത് സ്ഥാനാർഥിക്കാണ് വോട്ട് … Read More
ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് വിമാനങ്ങളെത്തിച്ചതെന്ന് ഇസ്രായേൽ ഒദ്യോഗിക ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു. യു.എസിലെ ടെക്സാസിലുള്ള ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ മറ്റു സൈനിക കേന്ദ്രങ്ങളിലും കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് … Read More
ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ട്രംപ് ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ആണവായുധ നിർവ്യാപന കരാറിൽ പിന്മാറാൻ ഒരുങ്ങുകയാണ് ഇറാൻ. കരാറിൽ നിന്ന് പിന്മാറാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പാർലമെന്റിന് ലഭിച്ചതായി സ്പീക്കർ. 10 നിർദ്ദേശങ്ങൾ അടങ്ങിയ കരട് ആണ് പാർലമെന്റിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. കടലിടുക്കിന് … Read More
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം വാഷിംഗ്ടൺ : അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 4.3 കോടിയിലധികം വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തേക്ക് യു.എസ് കോൺഗ്രസ് ഏത് പാർട്ടിയുടെ കൈകളിലായിരിക്കുമെന്ന് തീരുമാനിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഇലക്ഷൻ ലാബിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിദിനം ശരാശരി 40 ലക്ഷം മുതൽ 50 ലക്ഷം വരെ വോട്ടുകളാണ് ഇപ്പോൾ … Read More
റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ് റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും …