Home America കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

0 second read
0
0
5

വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്.

‘അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,’ പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾക്ക് മുൻഗണന നൽകുകയാണെന്നും അതേസമയം നാറ്റോയിലെ അംഗമെന്ന നിലയിൽ കാനഡയുടെ ബാധ്യതകൾ നിറവേറ്റാനുള്ള ശേഷിയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്…