മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ … Read More
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി Read More
ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പകരം പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളും സംഘടനകളുമായും കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗ്ലോബൽ നോർക്ക കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. Read More
ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ് ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു … Read More
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച … Read More
മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര അജയ് ഘോഷ് 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടന്ന ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനിടെ (IMC 2026) പ്രശസ്ത മലയാള ചലച്ചിത്രനടിയും കവയിത്രിയും മാധ്യമപ്രവർത്തകയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ മീര നായരുമായി അപ്രതീക്ഷിതമായി ഒരു അഭിമുഖം നടത്താൻ എനിക്ക് അവസരം ലഭിച്ചു. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളോ ഔപചാരികമായ ക്രമീകരണങ്ങളോ ഇല്ലാതെ നടന്ന ആ കൂടിക്കാഴ്ച ഒരു സാധാരണ സെലിബ്രിറ്റി അഭിമുഖത്തിനപ്പുറത്തേക്ക് വളർന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തിന്റെയും ധൈര്യത്തിന്റെയും സ്വന്തം കഴിവുകളെ തിരിച്ചറിയാനുള്ള അസാധാരണമായ അന്വേഷണത്തിന്റെയും … Read More
ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ് വാഷിങ്ടൺ: ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം ‘കത്തിയെരിയാൻ’ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമർശം. ‘ഫ്രാൻസിൽ പോലീസുകാരുണ്ട്, എന്നാൽ അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്ന ആളുകൾക്കായി അതിർത്തികൾ തുറന്നുകൊടുത്തതുകൊണ്ട് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുകയാണ്. ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് … Read More
ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും, അത് ഇന്ന് തന്നെ ഉണ്ടാകാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി കരാറിൽ എത്താൻ സാധ്യതയുണ്ടെന്നും ട്രംപ്. ഇറാൻ കരാറിൽ ഏർപ്പെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും, ഏതുവിധത്തിലാണെങ്കിലും വിജയം അമേരിക്കയുടേതാകുമെന്നും ട്രംപ് പറഞ്ഞു. സാധ്യതയുള്ള സൈനിക നടപടിയുടെ സമയം വെളിപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ അമേരിക്കയും ഇറാനും കരാറിലെത്താൻ വീണ്ടും ശ്രമിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഹൂതികളും യെമൻ സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഹൂതികൾ യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ചതായി യെമനി … Read More
റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുക. ഒക്ടോബർ 31 വരെയുള്ള സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസുകളുള്ളത്. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് സർവീസുകൾ ഉണ്ടാകില്ല. സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ … Read More
അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ “വളരെയധികം വർദ്ധിപ്പിച്ചു” എന്നും, വധശ്രമത്തിനായുള്ള ഗൂഢാലോചനകൾ “അവസാന ഘട്ടങ്ങളിൽ” എത്തിനിൽക്കുകയാണെന്നുമാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഇറാനെതിരെ മറ്റൊരു ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് പുറത്തുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിച്ചേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഒക്ടോബർ … Read More
നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം നാൽപതിലധികം പേരെ ഭീകരർ കഴുത്ത് വെട്ടിക്കൊന്നു. …