Home America യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി

യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി

0 second read
0
0
1

വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്‍റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി.

18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്‍റിന് നന്ദി പറഞ്ഞു. മിനസോട്ടയിലെ തങ്ങളുടെ ഖനിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇരുമ്പയിര് അയോവയിലേക്ക് കൊണ്ടുപോയി അവിടെവച്ച് സ്റ്റീൽ ആക്കി മാറ്റാനാണ് മെസാബി മെറ്റാലിക്സ് പദ്ധതിയിടുന്നത്. അയോവ പ്ലാന്റിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 75 ലക്ഷം (7.5 ദശലക്ഷം) ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പിന്നീട് പ്രതിവർഷം ഒരു കോടി (10 ദശലക്ഷം) ടൺ ആയി ഉയർന്നേക്കും.

 

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

പശ്ചിമേഷ്യയില്‍ സമാധാനം: ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ …