ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു ന്യൂയോർക്ക്: കാറിനുള്ളിൽ വെച്ച് സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു. മുഹമ്മദ് ഇബ്രാഹിം അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ബഷീർ അഹമ്മദിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 14ന് പുലർച്ചെ 12.01ഓടെ ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള 459 സൗത്ത് ബ്രോഡ്‌വേക്ക് സമീപമായിരുന്നു സംഭവം. 911 എമർജൻസി നമ്പറിൽ ലഭിച്ച വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ നസ്സാവു കൗണ്ടി പൊലീസ് കാറിനുള്ളിൽ മുതുകിൽ വെടിയേറ്റ നിലയിൽ ഇബ്രാഹിമിനെ കണ്ടെത്തി. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇരുവരും … Read More
ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ് വാഷിങ്ടൺ: രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും, ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്‌റാനുമായി നേരത്തെ നടത്തിയ ചർച്ചകൾ വെറും സമയനഷ്ടമായിരുന്നുവെന്നും അവസരം ലഭിച്ചാൽ ഇതേ തീരുമാനം തന്നെ വീണ്ടും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്കിടെ ഒപ്പുവെച്ച ധാരണാപത്രം പുരോഗതി വൈകിപ്പിച്ചുവെങ്കിലും, ഇറാൻ ഉദ്യോഗസ്ഥരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിഗമനത്തിൽ എത്താൻ അത് വാഷിങ്ടണിനെ സഹായിച്ചുവെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ‘ആ കാലയളവിൽ ഞങ്ങൾക്ക് അവരെ നന്നായി അറിയാൻ സാധിച്ചു, അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഞങ്ങൾ … Read More
സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയാണ് മുഴുവൻ സർവീസുകളും നവംബർ 30 വരെ നീട്ടിവെച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നീട്ടുന്നത്. വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെ ഇൻഡിഗോ സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കൽ നീട്ടി. നേരത്തെ ജിദ്ദ, മദീന നവംബർ 21 വരെയായിരുന്നു റദ്ദാക്കൽ. ആകാശ എയറും ഇതേ കാലയളവിലേക്ക് നേരത്തെ റദ്ദാക്കൽ പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 21 വരെയും ദമാം, റിയാദ് … Read More
ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി വാഷിങ്ടൺ: ബിബിസിക്കെതിരായ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി നീട്ടി ഫെഡറൽ കോടതി. ഡിസംബർ 11നകം മൊഴി നൽകണമെന്ന നേരത്തെയുള്ള ഉത്തരവാണ് ജനുവരി 22 വരെ നീട്ടിയത്. കേസിൽ കൂടുതൽ തെളിവുകൾ കൈമാറുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഇരു കക്ഷികളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫ്ലോറിഡയിലെ ഫെഡറൽ ജില്ലാ ജഡ്ജി ജെഫ്രി കുന്റ്സിന്റെ നടപടി. ബിബിസിയും ട്രംപിന്റെ അഭിഭാഷകരും സംയുക്തമായാണ് സമയപരിധി നീട്ടാൻ കോടതിയെ സമീപിച്ചത്. അടുത്ത വർഷം ജനുവരി 11നും 22നും ഇടയിൽ ട്രംപ് മൊഴി … Read More
നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി വാഷിങ്ടൺ: നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കി യു.എസ് ആഭ്യന്തരസുരക്ഷ വകുപ്പ് കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി. വിദ്യാർഥികൾക്ക് പുറമെ ഗവേഷകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കും തങ്ങാവുന്ന കാലാവധി പരിമിതപ്പെടുത്തുന്നതായിരുന്നു നിർദേശം. നിർദേശം ഏകപക്ഷീയവും ആർത്തിപിടിച്ചതും അധികാര ദുർവിനിയോഗവുമാണെന്ന് ബോസ്റ്റൺ ഫെഡറൽ ജഡ്ജി ഇ. ഡെന്നിസ് സെയ്ലർ പറഞ്ഞു. നിയന്ത്രണങ്ങൾക്ക് കാരണം വ്യക്തമാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. അതുമൂലമുള്ള അധിക ചെലവും വ്യക്തമാക്കാനായില്ല. വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് വിദ്യാഭ്യാസ അവസരം ഒരുക്കൽ നിരുത്സാഹപ്പെടുത്തുന്നതാണ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ … Read More
റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം മോസ്കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ ചൊവ്വാഴ്ച (2026 നവംബര്‍ 17) റഷ്യന്‍ സൈനിക ചരക്കുവിമാനം (Antonov An-12) തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തില്‍ 13ഉം 17ഉം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, വിമാനത്തിലുണ്ടായിരുന്ന 19 പേരുടെയും മരണപ്പെട്ടുവെന്ന് മന്ത്രാലയം തന്നെ സ്ഥിരീകരിക്കുകയായിരുന്നു. സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ (1,860 മൈല്‍) കിഴക്കായി, കെമെറോവോ മേഖലയിലെ … Read More
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊലചെയ്യപ്പെട്ടതാകാമെന്നും ഫോറൻസിക് വിദഗ്ധന്റെ പുതിയ വിലയിരുത്തൽ. എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് ഫോറൻസിക് മെഡിസിൻ വിദഗ്ധൻ പ്രൊഫസർ മൈക്കൽ ഫ്രീമാൻ ഈ നിഗമനത്തിലെത്തിയത്. കഴുത്തിലുണ്ടായിരുന്ന മുറിവുകളും ശരീരത്തിലെ മറ്റ് പരിക്കുകളും തൂങ്ങിമരിച്ചതിനേക്കാൾ പിന്നിൽനിന്നുള്ള കഴുത്തുഞെരിക്കലിനോടാണ് കൂടുതൽ സാമ്യമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിൽ തിങ്കളാഴ്ച നടത്തിയ അവതരണത്തിലാണ് ഫ്രീമാൻ തന്റെ കണ്ടെത്തലുകൾ പുറത്തുവിട്ടത്. എപ്സ്റ്റീന്റെ സഹോദരൻ മാർക്ക് നൽകിയ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളുമാണ് പഠനത്തിന് ഉപയോഗിച്ചത്. സ്വീഡനിലെ ഫോറൻസിക് പാത്തോളജിസ്റ്റ് ആൻഡേഴ്‌സ് … Read More
ഇറാനുമായുള്ള യുദ്ധം ഒഴിവാക്കാനാണ് ട്രംപും താനും ശ്രമിക്കുന്നതെന്ന് ജെ.ഡി. വാൻസ് വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധം അനന്തമായി തുടരണമെന്നാണ് ചില ‘നവയാഥാസ്ഥിതികര്‍’ ആഗ്രഹിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനുമായുള്ള സംഘര്‍ഷം ദീര്‍ഘകാല യുദ്ധമായി മാറുന്നത് ഒഴിവാക്കാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താനും ശ്രമിക്കുന്നതെന്നും വാന്‍സ് പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സിന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എത്തിയത് യുദ്ധം വീണ്ടും ആരംഭിക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അനന്തമായ യുദ്ധം യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ആണവപദ്ധതി യുഎസിന് … Read More
നിർമിതബുദ്ധി, അർധചാലക വിതരണശൃംഖല സുരക്ഷാ കരാർ; യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയും ന്യൂഡൽഹി: നിർമിതബുദ്ധി (എഐ), അർധചാലകങ്ങൾ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയുടെ വിതരണശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ അന്താരാഷ്ട്ര കരാറിൽ ഇന്ത്യയും ഒപ്പുവച്ചു. ചൈനയുമായുള്ള സാങ്കേതിക മത്സരത്തിനിടെ തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് കരാറിന്റെ ലക്ഷ്യം. നവംബർ 15ന് സാൻഫ്രാൻസിസ്കോയിൽ നടന്ന പാക്സ് സിലിക്ക (Pax Silica) പങ്കാളികളുടെ യോഗത്തിലാണ് ‘സാൻഫ്രാൻസിസ്കോ പ്രഖ്യാപനം: സുസ്ഥിര സമൃദ്ധിയുടെ സുരക്ഷിത അടിത്തറകൾ’ എന്ന കരാറിൽ രാജ്യങ്ങൾ ഒപ്പുവെച്ചത്. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ദക്ഷിണകൊറിയ, ഖത്തർ, സിംഗപ്പൂർ, യുഎഇ, ബ്രിട്ടൻ എന്നീ പത്ത് രാജ്യങ്ങളാണ് … Read More
മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും വിവാദമായ മെഗാസ്പീഡ് കേസിൽ ചർച്ചകൾ തുടരാൻ സിംഗപ്പൂരും അമേരിക്കയും ധാരണയിലെത്തി. വാഷിങ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യം ഉറപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത കാര്യങ്ങളോ തുടർനടപടികളോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂർ ഡിജിറ്റൽ വികസന, വിവര മന്ത്രി ജോസഫിൻ ടിയോയുടെ നവംബർ 12, 13 തീയതികളിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ചർച്ച നടന്നത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡോയുമായും അവർ കൂടിക്കാഴ്ച … Read More
‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടെന്നാരോപിച്ച് രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി ഇറാൻ. ‘ഞങ്ങൾ …