ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. ന്യൂയോർക്ക് : യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനത്തിന്റെ ചുവപ്പ് കാര്‍ഡ്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. സെനറ്റില്‍ പത്തൊന്‍പതും ഹൗസില്‍ 220 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ മുന്നിലാണ്. താന്‍ ബാലറ്റില്‍ ഇല്ലാതിരുന്നതിനാലാണ് തോറ്റതെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. Also Read: ‘വീറ്റോ’ കാട്ടി പേടിപ്പിച്ച് ട്രംപ്; ഫലം അംഗീകരിക്കുന്നതായും പ്രതികരണം; യുഎസില്‍ പുതിയ പോർമുഖം പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി. 94 വര്‍ഷങ്ങള്‍ക്ക് ശേഷം … Read More
അമേരിക്കയില്‍ കനത്ത പോളിങ് വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അടക്കമുള്ള കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. വോട്ടെണ്ണല്‍ ഇന്ത്യന്‍ സമയം രാവിലെ 11.30ന് അവസാനിക്കും. ഔദ്യോഗിക ഫലം ഇന്ന് ഉച്ചയോടെ അറിയാം. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ സര്‍വേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. സെനറ്റ് … Read More
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം. ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്കറിനെയാണ് പരാജയപ്പെടുത്തിയത്. … Read More
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: മികച്ച പോളിംങ് വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ രാജ്യത്ത് അനിശ്ചിതത്വം ശക്തം. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു വർഷമായി നടത്തിയ ശ്രമങ്ങളും റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന സൂചനകളും ആശങ്ക വർധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കണക്കുകൾ ഇത്തവണ മറികടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ട്രംപിന്റെ തുടർച്ചയായ ആരോപണങ്ങൾക്കിടയിലും ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് … Read More
കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി കാലിഫോര്‍ണിയ: 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ക് അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, … Read More
ട്രംപിന് നിർണായകം :ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ആർക്കൊപ്പമാകും വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിങ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് … Read More
ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ് വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 … Read More
വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു ഫ്ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് … Read More
ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയർ ജിദ്ദയിലേക്ക് നവംബർ 18 വരെയാണ് നീട്ടിയത്. നേരത്തെ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നവംബർ 14 വരെ നീട്ടിയിരുന്നു. ഹൂതി ആക്രമണങ്ങൾക്ക് കുറവ് വരാത്ത സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കൽ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ എയർ നവംബർ 18 വരെ ജിദ്ദയിലേക്ക് സർവീസ് ക്യാൻസൽ ചെയ്തത്. നേരത്തെ നവംബർ 10 വരെയാണ് … Read More
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ ട്രംപ് ഭരണകൂടത്തോട് യുഎസ് ഫെഡറൽ കോടതി. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തതാകാമെന്ന ആരോപണത്തെ തുടർന്ന് ചില ബാലറ്റുകൾ മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതും അവസാനിപ്പിക്കണമെന്ന് കാലിഫോർണിയയിലെ ജഡ്ജി ട്രിന തോംസൺ ഉത്തരവിട്ടു. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിഫോർണിയയിലെ കോടതിയുടെ നടപടി. കാലിഫോർണിയയിൽ 20,000 വോട്ടർമാരുടെ ബാലറ്റുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് നേരത്തെ കത്തയച്ചിരുന്നു. ഇവരിൽ ചിലർ യുഎസ് പൗരന്മാരല്ലെന്നാണ് ഭരണകൂടത്തിന്റെ സംശയം. … Read More
ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ മുന്‍ഭാഗം (നോസ്) …