റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ് റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കു മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബില്ലിലാണ് ട്രംപ് ഒപ്പുവച്ചത്. ഇറാനുമേൽ നിലവിലുള്ള അമേരിക്കയുടെ ഉപരോധം 2031 വരെ നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ സെനറ്റിൽ 11 എതിരെ 86 വോട്ടുകൾക്കും ജനപ്രതിനിധി സഭയിൽ 159-ന് എതിരെ 262 വോട്ടുകൾക്കും പാസ്സായിരുന്നു. അതിനിടെ, മൂന്നു മാധ്യമസ്ഥാപനങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്നും വിലക്കിയതായി ട്രംപ് … Read More
വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിങ്ങനെയുള്ള മാധ്യമങ്ങള്‍ക്കാണ് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തനിക്കും ഭരണകൂടത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിനെയോ ഭരണകൂടത്തെയോ കുറിച്ച് നിരന്തരം നുണകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും ഇത് തുടര്‍ന്നാല്‍ മാധ്യമങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ മാധ്യമങ്ങളെ തന്റെ ഓഫിസില്‍ ആവശ്യമില്ലെന്നും അവര്‍ തിരുത്താന്‍ … Read More
റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ന്യൂസ് റൂമും ഓഫീസും എല്ലാം ഒരിടത്ത് ആണ്. കേസിലെ രണ്ടാം പ്രതിയാണ് റിപോർട്ടർ ടിവി. അതാണ് പൊലീസ് … Read More
ആന്റോ അഗസ്റ്റിന് ജാമ്യമില്ല തിരുവനന്തപുരം: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ റിമാൻഡിൽ തുടരും. സ്വാധീനശേഷിയുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും വീട് മറ്റൊരാളുടേതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ പ്രധാന വാദമുഖങ്ങൾ കോടതി തള്ളി. കേസിൽ തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി ആന്റോ … Read More
ഇറാനെതിരായ നീക്കം:നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ട്രംപ് വാഷിങ്ടൺ: ഇറാനെതിരായ അടുത്ത നീക്കം സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ എതിരാളികളെ പൂർണമായി തകർക്കണോ എന്ന കാര്യത്തിൽ ആലോചിച്ചുവരികയാണെന്നും എന്തും സംഭവിക്കാം എന്നുമായിരുന്നു ഡോണൾഡ് ട്രംപിൻ്റെ ആക്സിയോസിനോടുള്ള പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമായ മറുപടി നൽകിയില്ലെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡോണൾഡ് ട്രംപ് നേരത്തെയും സമാനമായ ഭീഷണികൾ ഉയർത്തിയിട്ടുണ്ടെങ്കിലും യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ ആറ് ഗൾഫ് രാജ്യങ്ങളുടെ … Read More
അനധികൃത സ്വത്ത് സമ്പാദനക്കേസ് : മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹത്തിന് നാല് വർഷം തടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള വിചാരണ … Read More
ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും ഡൊണാൾഡ് ട്രംപ് വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസമാർജിക്കാനുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്‌സിൻ റെസായി ഇതിനോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ പുതിയ നീക്കങ്ങൾ. പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന 40,000 ബോംബുകൾ കൈമാറാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ … Read More
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച് 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടേതാണ് തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് … Read More
നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ന്യൂഡൽഹി: കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നിർണയസമിതിയാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22-ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് പുരസ്‌കാര വിതരണം. Read More
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം കല്‍പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടി. മദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ കേസില്‍ ഇന്ന് അഗസ്റ്റിന്‍ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തിയത്. പരിശോധനയിലാണ് … Read More
വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ …