അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്സെത്ത് വിശേഷിപ്പിച്ചു. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10 … Read More
യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി അഹമ്മദാബാദ് : അനധികൃത മാർഗത്തിലൂടെ യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. രണ്ട് യുവതികളും ഒരു പുരുഷനുമാണ് ഗുജറാത്തിൽനിന്നും അമേരിക്കയിലേക്ക് സെപ്റ്റംബർ 20 ന് പുറപ്പെട്ടത്. ഇതിനായി ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഒരു ഏജന്റിന്റെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. അമേരിക്കയിൽ എത്തിക്കുന്നതിനു 70 ലക്ഷം രൂപയാണ് ഒരോരുത്തരും ഏജന്റിനു നൽകിയത്. ഇത്യോപ്യയിൽ എത്തിയ ശേഷം ഇവരെ കുറിച്ച് വീട്ടുകാർക്ക് ബന്ധം നഷ്ടമായി. ഗുജറാത്തികളായ റുത്വിക് ജാൻസാരി, … Read More
ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യാപാരം, പ്രതിരോധം, ഊർജം അടക്കമുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുവരും അവലോകനം ചെയ്തെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് തീരുമാനത്തിനിടെയാണ് മോദി-ട്രംപ് ചർച്ച നടന്നത്. വ്യാപാരത്തിന് പുറമെ പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇരുവരും സംസാരിച്ചു. ആഗോള സമാധാനവും സുരക്ഷയും … Read More
എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് വാഷിംഗ്ടൺ : വിദേശ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പ്രശസ്തമായ എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ. വിദേശ തൊഴിൽ വിസ സംവിധാനത്തിലെ തട്ടിപ്പുകൾക്കെതിരെ ഭരണകൂടം വിപുലമായ കേസ് തയ്യാറാക്കുകയാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ നിന്ന് 365 ദിവസങ്ങൾക്കുള്ളിൽ ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായ ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.കമന്റേറ്റർ ബെന്നി ജോൺസണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ പക്കൽ … Read More
സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക വാഷിങ്ടൺ: സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്കിയവര്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന് റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്കിയാല് 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തു. ചൈന, റഷ്യ, പാകിസ്താന്, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിനിധികളും സാങ്കേതിക സ്ഥാപനങ്ങളും ഇറാന്റെ സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങിയതായി … Read More
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ് വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപിൻ്റെ പ്രതികരണം. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം … Read More
ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വാഷിംഗ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. ഈ മാസം മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും തങ്ങൾക്ക് യു.എസിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെന്ന് കർശനമായി തെളിയിക്കേണ്ടതുണ്ട്. അതേസമയം, അഭയാർത്ഥികൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.കുടുംബം, തൊഴിൽ എന്നിവ അടിസ്ഥാനമാക്കി സ്ഥിരതാമസ വിസയ്ക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം പ്രവാസികളെയും പുതിയ … Read More
യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി. 18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്റിന് … Read More
പശ്ചിമേഷ്യയില്‍ സമാധാനം: ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ് വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന് അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന് വിദേശകാര്യ … Read More
അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനുമൊപ്പം ഉപരോധങ്ങളിൽ ഇളവ്, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ മോചനം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിർദേശത്തിൽ … Read More
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്
ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ് വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് …