News ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 3 കല്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടി. മദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ കേസില്‍ ഇന്ന് അഗസ്റ്റിന് സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തിയത്. പരിശോധനയിലാണ് അളവില്‍ കവിഞ്ഞ വിദേശമദ്യം വീട്ടില്‍ നിന്ന് പിടികൂടിയത്.
കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ട് : വീണയ്ക്ക് എതിരെ കുരുക്ക് മുറുക്കി ഇഡി തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ …