അനധികൃത സ്വത്ത് സമ്പാദനക്കേസ് : മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹത്തിന് നാല് വർഷം തടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള വിചാരണ … Read More
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം കല്‍പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടി. മദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ കേസില്‍ ഇന്ന് അഗസ്റ്റിന്‍ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തിയത്. പരിശോധനയിലാണ് … Read More
എം വി ഗോവിന്ദന് ശാസന, വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന. ഗോവിന്ദന് എതിരായ ശാസന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന്. സെക്രട്ടറിയെന്ന നിലയിലുള്ള പോരായ്മകളിലാണ് എം വി ഗോവിന്ദനെ ശാസന. എം എ ബേബിയുടെ പ്രസംഗത്തിലാണ് ഗോവിന്ദന് എതിരായ നടപടി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ സെക്രട്ടറിക്ക് വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വമുണ്ടെന്ന് എംഎ ബേബി. ശൈലിയിൽ തിരുത്തൽ വേണമെന്ന് പിണറായി വിജയന് നിർദേശം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇഡിക്ക് എതിരെ പ്രമേയം … Read More
കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ട് : വീണയ്ക്ക് എതിരെ കുരുക്ക് മുറുക്കി ഇഡി തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിയാസിൻ്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് … Read More
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. നിലവില്‍ സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികളിലേക്കാണ് ബോര്‍ഡ് കടന്നിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ … Read More
പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എം.വി. ഗോവിന്ദൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാർഗരേഖ അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്തൊക്കെ തിരുത്തലുകൾ വേണമെന്നത് പരസ്യമായി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം പുതിയ … Read More
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ കാഴ്ചപ്പാടിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കി. കൂടാതെ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശങ്ങളും ചർച്ചയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ബ്രിക്സിന്റെ രൂപവത്കരണത്തിന്റെ 20-ാം വാർഷിക വേളയിലാണ് ഈ ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോളതലത്തിൽ ബ്രിക്സ് തങ്ങളുടേതായ സവിശേഷമായ സ്വത്വം കെട്ടിപ്പടുത്തിട്ടുണ്ടെന്നും ആരോടും എതിർപ്പില്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രസ്ഥാനം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി … Read More
വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയതെങ്കിലും, വൈദ്യുതി നിയമത്തിന്‍റെ 108-ാം വകുപ്പനുസരിച്ച് സർക്കാരിന് ഇടപെടാമായിരുന്നു. എന്നാൽ സർക്കാർ ആറു മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും, ഇതിന്‍റെ പാപഭാരം ചുമക്കുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു. … Read More
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുക. സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും തുടരുന്ന പശ്ചാത്തലത്തില്‍, ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ള നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ബ്രിക്‌സ് സഹകരണത്തിനും സന്ദര്‍ശനം … Read More
സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ സാമ്പത്തിക ഇടപാടുകൾ തീർത്താണ് അക്കൗണ്ടിൽ സ്വീകരിച്ചതെന്നും മുഹമ്മദ് റിയാസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നീതിപരമായ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന പേരിലും സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും ചിലർ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹൻസൻ വാരിസിനോട് പിണറായി വിജയനെതിരെ … Read More