News സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ By Ayyappadas Kumbalathu Posted on 32 minutes ago 0 second read 0 0 2 റിയാദ്: സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കൽ തുടങ്ങിയത്. രണ്ടുമാസത്തോളം നിർത്തിവെച്ച വിമാന സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. ഇൻഡിഗോ, കാലിക്കറ്റ്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും, മുംബൈയിൽ നിന്നും മദീനയിലേക്കും സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കുൾപ്പെടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഗ്രൂപ്പ് ടിക്കറ്റ് ഉൾപ്പെടെ ബുക്കിംഗ് ആരംഭിച്ചതായി ട്രാവൽ ഏജൻസികളും ഉംറ ഗ്രൂപ്പുകളും അറിയിക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷം സർവീസ് തിരിച്ചെത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. സൗദി എയർലൈൻസും, ഫ്ലൈനാസും കേരളത്തിലേക്കുൾപ്പെടെ വിവിധ പുതിയ സർവീസുകളും ആരംഭിച്ചിരുന്നു. ഇവ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവ് വരുമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതീക്ഷ.
യു എസ്സിൽ ഇന്ധനവില കുതിച്ചുയരുന്നു : സഹായവുമായി റഷ്യ വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നു. ഇതോടെ ആഗോള വിപണിയിലേക്ക് 3 ലക്ഷം ടണ്‍ ഡീസല്‍ ഉടന്‍ വിതരണം ചെയ്യാന്‍ …