Home America ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ

0 second read
0
0
1

മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടെന്നാരോപിച്ച് രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി ഇറാൻ. ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്ന മുന്നറിയിപ്പാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

യുഎസ്എസ് സ്പ്രൂവൻസ് യുദ്ധക്കപ്പലിന്റെ കമാൻഡറായ കമാൻഡർ ലീ ആർ. ടേറ്റിനെയും എക്സിക്യൂട്ടീവ് ഓഫീസറായ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്കിനെയുമാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നവംബർ 13-ലെ ഭീഷണി സന്ദേശം.

ഫെബ്രുവരി 28ന് ഇറാനിലെ മിനാബിലുള്ള ഷജറേ തയ്ബെ സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്നാണ് ഇറാന്റെ ആരോപണം. ആക്രമണത്തിൽ 168 കുട്ടികൾ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെടുന്നു. മാർച്ച് 28ന് ഇതേ ഉദ്യോഗസ്ഥരെ ‘കുറ്റവാളികൾ’ എന്ന് വിശേഷിപ്പിച്ച് ഇറാൻ എംബസി നേരത്തെയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് അമേരിക്കൻ സൈന്യത്തിന്റെ ഔദ്യോഗിക അന്വേഷണവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. സ്കൂളിന് സമീപം യുഎസ് ടോമാഹോക്ക് മിസൈൽ പതിച്ചതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളും അന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവിട്ടെന്ന ഇറാന്റെ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്നുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സുരക്ഷാ നിർദേശത്തെത്തുടർന്ന് വാഷിങ്ടണിലെ വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും

വിവാദമായ മെഗാസ്പീഡ് കേസിൽ ചർച്ചകൾ തുടരാൻ സിംഗപ്പൂരും അമേരിക്കയും ധാരണയിലെത്തി. വാഷിങ്ടണിൽ …