Home America വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

0 second read
0
0
3

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ. വാഷിങ്ടണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സേവനങ്ങളെയും സംഭാവനകളെയും പരിപാരിക്കിടെ ഗവർണർ പ്രശംസിച്ചു. സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കെട്ടിടത്തിൽവെച്ചായിരുന്നു ആഘോഷം. ഞായറാഴ്ച വാഷിങ്ടൺ സ്റ്റേറ്റ് ദീപാവലി ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്ന ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വാഷിങ്ടൺ സ്റ്റേറ്റിലേതാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സ്റ്റേറ്റിന്റെ സമഗ്ര പുരോഗതിയിൽ ഈ സമൂഹം നൽകിയ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ജനറലും സെനറ്റർ മങ്ക ഡിംഗ്രയും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദീപാവലി ആഘോഷങ്ങളിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഗവർണർ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന…