News കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്. ശ്രീലേഖ By Ayyappadas Kumbalathu Posted on 6 hours ago 0 second read 0 0 1 തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജെപിയുമായ ആര്. ശ്രീലേഖ രാജിവെച്ചു. മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറി. ഇതോടെ കോർപ്പറേഷൻ ഭരണത്തിൽ ബിജെപി വെട്ടിലായിരിക്കുകയാണ്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പിലായിരുന്നു ആര്. ശ്രീലേഖ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം വി.വി രാജേഷിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും ശ്രീലേഖയെ തഴയുകയുമായിരുന്നു. പിന്നീട് പാർട്ടിയോട് അതൃപ്തിയിലായിരുന്ന ശ്രീലേഖ, പല വേദികളിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫിന് 39ഉം യുഡിഎഫിന് 20 അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രന് കോണ്‍ഗ്രസ് വിമതനയാണ് ജയിച്ചത്.
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ …