Home America എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

2 second read
0
0
1

സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ കാലിഫോർണിയ. ഇത്തരമൊരു നിർണായക നിരോധനം ഏർപ്പെടുത്തുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ചുള്ള നിരീക്ഷണവും ജീവനക്കാരുടെ ശുചിമുറികളിൽ എ.ഐ പവേഡ് നിരീക്ഷണം നടത്തുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

‘നോ റോബോ ബോസസ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം, സ്ഥാപനങ്ങൾ പിരിച്ചുവിടൽ അടക്കമുള്ള കാര്യങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മാത്രമായി ഉപയോഗിക്കുന്നത് തടയുന്നു. തൊഴിലാളികൾക്കെതിരെയുള്ള നടപടികളിൽ എ.ഐ പ്രധാന ഘടകമായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. എ.ഐ സാങ്കേതികവിദ്യ തൊഴിലിടങ്ങളെ മാറ്റിമറിക്കുമ്പോഴും കാലിഫോർണിയ മനുഷ്യന് മുൻഗണന നൽകുന്നുവെന്നും തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ചെലവിലാകരുത് ഈ മുന്നേറ്റമെന്നും ഗവർണർ പ്രസ്താവിച്ചു.

എ.ഐ സാങ്കേതികവിദ്യ കാരണമാണ് വൻതോതിലുള്ള തൊഴിൽ നഷ്ടമോ സ്ഥലം മാറ്റമോ പിരിച്ചുവിടലോ ഉണ്ടാകുന്നതെങ്കിൽ കമ്പനികൾ വിഷയത്തിൽ പൂർണ സുതാര്യത പാലിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. യു.എസിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ലോകത്തിലെ മുൻനിര 50 എ.ഐ കമ്പനികളിൽ 33 എണ്ണം സ്ഥിതി ചെയ്യുന്നതുമായ കാലിഫോർണിയയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്.

ഇതോടൊപ്പം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ച ‘സൂപ്പർ ഇന്റലിജൻസ്’ (S.I) എന്ന പ്രയോഗത്തിന് പകരം, സംസ്ഥാന ഏജൻസികൾ ഈ സാങ്കേതികവിദ്യയെ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (A.I) എന്ന് തന്നെ വിശേഷിപ്പിക്കുന്നത് തുടരണമെന്നും ഗവർണർ ഉത്തരവിട്ടു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും…