Home Kerala ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ്

ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ്

0 second read
0
0
1

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിർണായക പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് നടത്തി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് താൻ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാവേലിക്കര സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥിയെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നുമുള്ള നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് വീണ്ടും ജനവിധി തേടിയത്.

തുടർച്ചയായി മത്സരിക്കുന്നതിലൂടെ പുതിയ ആളുകൾക്ക് അവസരം നിഷേധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ചിന്താഗതി ശക്തമാണ്. അതുകൊണ്ടാണ് ഇനി മത്സരരംഗത്തേക്കില്ലെന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ടപ്പദവി എന്നൊന്ന് കോൺഗ്രസിലോ മറ്റു പാർട്ടികളിലോ ഇല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ…