Kerala ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു By Ayyappadas Kumbalathu Posted on 9 hours ago 0 second read 0 0 16 കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്ഥിതി തുടങ്ങിയവയാണ് സംവിധാനംചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആർ. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്ഥിതി’ വളരെയധികം പ്രശംസ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോനായിരുന്നു നായകൻ. ഉണ്ണി മേനോൻതന്നെയായിരുന്നു ഈ ഗാനത്തിന്റെ സംഗീതസംവിധായകനും.
ജോ ബൈഡന്റെ ആദ്യ വര്‍ഷം ജോ ബൈഡന്റെ ആദ്യ വര്‍ഷം: ജില് ബൈഡന് പറയാനുള്ളത് ജയ്ഹിന്ദ് വാര്‍ത്ത ബ്യൂറോ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലെ …