Association എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം By Sujith Posted on November 30, 2020 2 second read 0 0 1,354 ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം ഒരുക്കുന്നു. ഓൺലൈൻ മൽസരത്തിൽ ഒന്നു മുതൽ 12 വരെ ഗ്രേഡിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഇന്നു മുതൽ ഡിസംബർ അഞ്ചു വരെയാണ് മാതൃഭാഷാ വാരാചരണം. മലയാളഭാഷയും സംസ്കാരവും പുതുതലമുറയ്ക്കിടയിലും പ്രചരിപ്പിക്കുകയെന്നതാണ് മാതൃഭാഷാ വാരാചരണത്തിന്റെയും മുത്തശ്ശിക്കഥ പറയൽ മൽസരത്തിന്റെയും ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. ഗ്രേഡ് ഒന്നു മുതൽ അഞ്ച്, ആറ് മുതൽ എട്ട്, ഒൻപത് മുതൽ 12 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മൽസരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം ലഭിക്കും. ടൊറന്റോയിലെ ഇന്ത്യൻ കോൺസലേറ്റിന്റെയും എംകെഎയുടെയും സാമൂഹികമാധ്യമങ്ങളിൽ ഇവ പ്രസിദ്ധപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു. മലയാളത്തിൽ കഥ പറയുന്നതിന്റെ ലാൻഡ്സ്കേപ്പ് രീതിയിലുള്ള വിഡിയോയാണ് അയയ്ക്കേണ്ടത്. മൂന്നു മിനിറ്റിൽ കവിയരുത്. കഥ പറയൽ ആകർഷകമാക്കുന്നതിനുള്ള വേഷവിധാനങ്ങൾക്കും അരങ്ങ് ഒരുക്കുന്നതിനും മറ്റും മാർക്കുണ്ടാകും. മൽസരവും അയയ്ക്കേണ്ട വിഡിയോയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: https://bit.ly/MatrubhashaWithMKA
വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി …