Home America ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

0 second read
0
0
1

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കനക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. പശ്ചിമേഷ്യൻ മേഖലയിലുടനീളം യുദ്ധാന്തരീക്ഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇത് അമേരിക്കൻ താല്പര്യങ്ങൾക്കും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകാമെന്നും ചൂണ്ടിക്കാണിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.

നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 12 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാർക്കാർക്കാണ് യു.എസ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർഡൻ, ഇറാഖ്, ലബനൻ, യമൻ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ യു.എസ് നയതന്ത്ര കാര്യാലയങ്ങളും ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മേഖലയിലെ വ്യോമപാതകൾ അടക്കാനും വിമാന സർവീസുകൾ പെട്ടെന്ന് റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാൽ യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ തയാറായിരിക്കണമെന്ന് അമേരിക്കൻ പൗരന്മാരോട് എംബസികൾ ആവശ്യപ്പെട്ടു. സംഘർഷങ്ങൾ മറ്റ് മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും, ഇറാനും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളും വിദേശത്തുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും ബിസിനസ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടേക്കുമെന്ന വിവരങ്ങളെ തുടർന്നാണ് ഈ നീക്കം.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്ത…