America ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക By Ayyappadas Kumbalathu Posted on 16 hours ago 0 second read 0 0 1 പാരിസ്: അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസൽ ശേഖരം പുറത്തെടുത്തില്ലെങ്കിൽ, യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി പൂർണ്ണമായി നിരോധിക്കുമെന്ന് ഫ്രാൻസിനും ജർമ്മനിക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. ആഗോള തലത്തിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ ലഭ്യത കൂട്ടാനും വില നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ 120 ദശലക്ഷം ബാരൽ ഡീസൽ ശേഖരം വിപണിയിലേക്ക് എത്തിക്കാൻ യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നിലപാട്. ഡീസൽ ശേഖരം വിട്ടുനൽകാൻ ഫ്രാൻസും ജർമ്മനിയും തയ്യാറായില്ലെങ്കിൽ യു.എസ് തങ്ങളുടെ ഇന്ധന കയറ്റുമതി നിരോധിച്ചേക്കും. അങ്ങനെ വന്നാൽ നിലവിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളും റഷ്യൻ ഉപരോധവും കാരണം ഇന്ധനക്ഷാമം നേരിടുന്ന യൂറോപ്പിന് അത് വൻ തിരിച്ചടിയാകും.
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് …