America ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി ട്രംപ്. By Ayyappadas Kumbalathu Posted on 21 hours ago 0 second read 0 0 1 വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം. മധ്യസ്ഥനായി നിൽക്കുന്ന ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ദിവസത്തെ കരാര്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കരാര്‍ തള്ളിയതായി ട്രംപ് വ്യക്തമാക്കിയത്. ‘ഞാന്‍ അവരുടെ നിര്‍ദേശം നിരസിക്കുന്നു’വെന്നാണ് ട്രംപ് പറഞ്ഞത്. അവര്‍ കടുത്ത തിരിച്ചടികള്‍ നേരിടുന്നതിനാലാണ് കടലിടുക്ക് ഉടനടി തുറക്കാനുള്ള കരാറുമായി വന്നിരിക്കുന്നത്. ഈ കരാര്‍ സ്വീകാര്യമല്ലെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക, ഇറാനിയൻ എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുക, മരവിപ്പിച്ച 1,200 കോടി ഡോളറിന്റെ ആസ്തികൾ വിട്ടുനൽകുക, ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കുക എന്നിവയായിരുന്നു ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഇവ അംഗീകരിച്ചാൽ ഏഴാം ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാൻ മുന്നോട്ടുവെച്ചത്. കരാറുമായി ബന്ധപ്പെട്ട് ‘ആ നിര്‍ദ്ദേശം വെള്ളത്തില്‍ മുങ്ങിയതായി തോന്നുന്നു’വെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള യുഎസ് ബോംബാക്രമണം പുനഃരാരംഭിക്കാൻ ട്രംപ് ലക്ഷ്യമിടുന്നതായി വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യ്തിരുന്നു. ആവശ്യമായ വ്യവസ്ഥകൾ പാലിക്കപ്പെടുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധിക്കുമെന്ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ (MOU) ഇതിനാവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ വ്യവസ്ഥകൾ അമേരിക്ക പാലിക്കുകയാണെങ്കിൽ കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളിൽ സാധാരണ സമുദ്രഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അരാഗ്ചിയുടെ പ്രതികരണം. ഇനി തീരുമാനം അമേരിക്കയുടേതാണെന്ന് ചൂണ്ടിക്കാണിച്ച അരാഗ്ചി ഖത്തർ വഴിയാണ് നിർദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നും വ്യക്തമാക്കി.
അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ ഫിലഡൽഫിയ :മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി …