America ‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 1 second read 0 0 3 വാഷിംഗ്ടൺ : വിദേശ പൗരന്മാർക്ക് അമേരിക്കൻ മണ്ണിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന വാണിജ്യ ‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് ഭരണകൂടം. ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഏജൻസികൾക്കും വ്യക്തികൾക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212(a)(3)(C) പ്രകാരമാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ചില ആഗോള ശൃംഖലകൾ വിദേശികൾക്ക് അമേരിക്കയിൽ പ്രസവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്. വിസ അപേക്ഷകളിൽ കള്ളം പറയാൻ അപേക്ഷകരെ പഠിപ്പിക്കുന്ന വിസ ‘ഫിക്സർമാർ’, ഇതിനായി യുഎസിലെ മെഡിക്കൽ ഇൻഷുറൻസ് സംവിധാനമായ ‘മെഡിക്കെയ്ഡ്’ ദുരുപയോഗം ചെയ്യുന്നവർ, ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്ന വിദേശ മെഡിക്കൽ സേവനദാതാക്കൾ എന്നിവരെയാണ് പ്രധാനമായും പുതിയ നയത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ബാധകമായേക്കും. കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുക എന്ന ഏക ലക്ഷ്യത്തോടെ, ഗർഭാവസ്ഥയിൽ വിസിറ്റർ വിസ എടുത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് നിലവിൽ അനുവദനീയമല്ലെന്ന് ഇന്ത്യൻ അപേക്ഷകർ മനസ്സിലാക്കേണ്ടതുണ്ട്. പുതിയ വിസ നിയന്ത്രണം നിലവിൽ വന്നതോടെ വിസ ഇന്റർവ്യൂകളിലും വിമാനത്താവളങ്ങളിലെ പരിശോധനകളിലും കർശനമായ നിരീക്ഷണം ഉണ്ടാകും. വിനോദസഞ്ചാര വിസയിൽ എത്തുന്ന ഗർഭിണികളുടെ യാത്രാ ഉദ്ദേശ്യം സംബന്ധിച്ചുള്ള പരിശോധന യുഎസ് ഇമിഗ്രേഷൻ വിഭാഗം ശക്തമാക്കും.പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നതുകൊണ്ട് മാത്രം യുഎസിൽ ജനിക്കുന്ന ഇന്ത്യൻ ദമ്പതികളുടെ കുട്ടികളുടെ പൗരത്വം സ്വയമേവ റദ്ദാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ് വാഷിങ്ടണ്: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. …