ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ … Read More
പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കൊള്ളയ്ക്ക് ഇരയാകേണ്ടവരാണോ പ്രവാസികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രവാസികളോട് പോലും പറയാതെ ലോക കേരളസഭ പിരിച്ചുവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ … Read More
ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു ജിദ്ദ: ഇന്ത്യൻ വിമാന കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ, ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ദമ്മാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് യാത്രക്കാർക്കായി ഈ വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇന്ത്യൻ വിമാന കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ ഒക്ടോബർ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകൾ ഇപ്പോൾ … Read More
ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ് വാഷിങ്ടൺ: കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്‌ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് … Read More
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ … Read More
ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ് വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ … Read More
സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് … Read More
കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി വാഷിങ്ടൺ: കാലിഫോർണിയയിൽ സംശയാസ്പദമായ വോട്ടർമാരുടേതെന്ന് ആരോപിക്കപ്പെടുന്ന 20,000 തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യുഎസ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് രണ്ടിനെതിരെ ഒന്നെന്ന ഭൂരിപക്ഷത്തിലാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഇതോടെ കേസിൽ തുടർവാദം കേൾക്കുന്നതിനായി വിഷയം ജില്ലാ കോടതിയിലേക്ക് മടങ്ങി. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നും ഇവരുടെ വോട്ടുകൾ തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഏകദേശം 20,000 പേരുടെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് അവരുടെ പൗരത്വം … Read More
മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ … Read More
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി Read More
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ …