Home America നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

0 second read
0
0
1

വാഷിങ്ടൺ: തന്റെ കാൻസർ രോഗനിർണയ വിവരം മറച്ചുവെച്ചിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ പൊതുജനങ്ങളെ അറിയിച്ചെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനപ്രതിനിധികൾ തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങളോട് സത്യസന്ധതയും സുതാര്യതയും പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം.

അമേരിക്കൻ പ്രസിഡന്റായിരിക്കെ തനിക്ക് കാൻസർ ഉണ്ടായിരുന്നുവെന്ന വിവരം ബൈഡൻ മറച്ചുവെച്ചെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ രോഗം സ്ഥിരീകരിക്കുന്നതുവരെ തനിക്ക് കാൻസറുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും രോഗനിർണയം നടന്നതിനു പിന്നാലെ വിവരം പുറത്തുവിട്ടെന്നുമാണ് ബൈഡൻ വ്യക്തമാക്കിയത്. ജനപ്രതിനിധികൾ മോശം വാർത്തകൾ ജനങ്ങളിൽനിന്ന് മറച്ചുവെക്കാറുണ്ടെങ്കിലും താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2025 മേയിലാണ് ബൈഡന് ഗുരുതരമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. അന്ന് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ അധികാരമേൽക്കലിന് മാസങ്ങൾക്കുശേഷമായിരുന്നു രോഗനിർണയം. കാൻസർ അസ്ഥികളിലേക്കും വ്യാപിച്ചിരുന്നു. നിലവിൽ ചികിത്സ തുടരുന്ന ബൈഡൻ, തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പരിശോധനാഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും രോഗം കൂടുതൽ വ്യാപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ചും ബൈഡൻ സംസാരിച്ചു. തനിക്ക് കാൻസറുണ്ടെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ വീണ്ടും മത്സരിക്കില്ലായിരുന്നുവെന്നും അന്ന് രോഗം കാരണം ക്ഷീണം അനുഭവിക്കുന്നുവെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പ്രോമിസ് മീ, അമേരിക്ക’ എന്ന പേരിലുള്ള തന്റെ പുതിയ ഓർമക്കുറിപ്പിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായാണ് അഭിമുഖം നൽകിയത്. നവംബർ 17നാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാ…