America വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ് By Ayyappadas Kumbalathu Posted on 10 hours ago 0 second read 0 0 18 വാഷിങ്ടൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ട്രംപുമായി താൻ ഇക്കാര്യം നാളെ ചർച്ച ചെയ്യുമെന്ന് ഡാന വൈറ്റ്. ഡോണൾഡ് ട്രംപിന്റെ പരസ്യമായ ജോലി വാഗ്ദാനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിങ്കളാഴ്ച വാഷിങ്ടനിൽ വച്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പ് (യുഎഫ്സി) മേധാവി പ്രതികരിച്ചത്. താൻ ഇപ്പോൾ വാഷിങ്ടനിലേക്കു വിമാനം കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ ഒരു ബോക്സിങ് ചടങ്ങിൽ പങ്കെടുക്കവെയാണ് ഡാന വൈറ്റിനോടു മാധ്യമങ്ങൾ പ്രതികരണം തേടിയത്. ലോകത്തിലെ ഏറ്റവും വലിയ മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്സിയുടെ പ്രസിഡന്റും സിഇയുമാണ് ഡാന വൈറ്റ്. ശക്തനായ പോരാളിയും യോദ്ധാവുമായ ഡാന വൈറ്റിന് യുഎസിന്റെ പ്രസ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത വിവരം സന്തോഷപൂർവം അറിയിക്കുന്നതായി ട്രംപ് ശനിയാഴ്ചയാണ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഡാന, ദയവായി ഈ ജോലി ഏറ്റെടുക്കൂവെന്നും ട്രംപ് കുറിച്ചു. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും, ഡാന വൈറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. വൈറ്റ് ഹൗസ് ബ്രീഫിങ് മുറിയിലെ പോഡിയത്തിനു പിന്നിൽ താൻ നിൽക്കുന്ന എഐ നിർമിത ചിത്രം അടുത്ത അധ്യായത്തിലേക്ക് എന്ന അടിക്കുറിപ്പോടെ ഡാന വൈറ്റ് പങ്കുവയ്ക്കുകയായിരുന്നു. ഒപ്പം ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്രഖ്യാപനത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുക. …