Kerala ആന്റോ അഗസ്റ്റിന് ജാമ്യമില്ല By Ayyappadas Kumbalathu Posted on 2 hours ago 0 second read 0 0 1 തിരുവനന്തപുരം: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ റിമാൻഡിൽ തുടരും. സ്വാധീനശേഷിയുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും വീട് മറ്റൊരാളുടേതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ പ്രധാന വാദമുഖങ്ങൾ കോടതി തള്ളി. കേസിൽ തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും.
പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് …