India ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്; By Jaihindvartha Posted on April 6, 2022 0 second read 0 0 468 ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി പ്രവചിച്ചു മുന്നറിയിപ്പു തന്നിരുന്ന മേഖലയാണ് ബോണ്ട് മാര്‍ക്കറ്റ്. ഇപ്പോഴും ഈ ബോണ്ട് മാര്‍ക്കറ്റ് ഒരു സൂചന നല്‍കുന്നുണ്ട്. യുഎസ് ട്രഷറി കുത്തനെ താഴേക്കു പോകുമെന്നതിന്റെ സൂചന (ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ്). മുമ്പിലുള്ള ഭാവിയെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നുവെന്നതിന്റെ സൂചനയായാണ് ഈ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വിനെ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഈ കര്‍വ് ഇതുവരെ എതിര്‍ദിശയിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികം ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, യുക്രെയ്നിലെ റഷ്യയുടെ അധിനിവേശവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ കണ്ടാല്‍ മതി. ട്രഷറി നോട്ടുകള്‍ അടിസ്ഥാനപരമായി യുഎസ് ഗവണ്‍മെന്റിനുള്ള വായ്പയാണ്. വായ്പ തിരിച്ചടയ്ക്കില്ല എന്ന അപകടസാധ്യത ഒഴിവാക്കിയാല്‍ നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ സര്‍ക്കാര്‍ ബോണ്ടുകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഒത്തിരിപ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍ക്കുമിടയിലാണിത്. 2022 ആറ് നിരക്ക് വര്‍ധനകള്‍ പരിഗണനയിലുള്ളതായി ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇത് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങുന്നതിനുള്ള താത്പര്യം നഷ്ടപ്പെടുത്തും. മാത്രമല്ല, അവര്‍ ട്രഷറികള്‍ പോലുള്ള ആശ്രയയോഗ്യമായ മറ്റു നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്തേക്കാം. കൂടുതല്‍ ആളുകള്‍ ബോണ്ടുകള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നത് വരുമാനം കുറയാന്‍ കാരണമാകും. ഇത് അവരുടെ നിക്ഷേപത്തിലുള്ള താത്പര്യം കുറയ്ക്കും. ചില നിക്ഷേപകര്‍ ബിറ്റ്കോയിന്‍, പണം തുടങ്ങിയ ആസ്തികള്‍ നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്. ബോണ്ടുകളേക്കാള്‍ സ്ഥിരത കുറഞ്ഞവയാണ് ഈ നിക്ഷേപങ്ങള്‍. 10 വര്‍ഷത്തെ ട്രഷറി നോട്ട് സാധാരണയായി, ഹ്രസ്വകാല നോട്ടുകളേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നിരക്ക് നല്‍കുന്നുണ്ട്. കാരണം ഒരു നിക്ഷേപകന്റെ പണം ദീര്‍ഘകാലത്തേക്ക് അയാല്‍ കടം നല്‍കുകയാണ്. രണ്ടു വര്‍ഷത്തെ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ബോണ്ട് പോലെയുള്ള ഹ്രസ്വകാല ട്രഷറി നോട്ടുകള്‍, പൊതുവെ കുറഞ്ഞ ലാഭമാണ് നിക്ഷേപകനു നല്‍കുന്നത്. കാരണം ഈ നിക്ഷേപത്തിന്റെ അപകടസാധ്യതകള്‍ കൂടുതല്‍ പ്രവചനാതീതമാണ് എന്നതുതന്നെ. എന്നാല്‍, 10 വര്‍ഷത്തെ നോട്ടിന്റെ റിട്ടേണ്‍ രണ്ടു വര്‍ഷ നിക്ഷേപത്തേക്കാള്‍ കുറവാണെങ്കില്‍, അത് നിക്ഷേപകരുടെ താത്പര്യം കുറയുന്നതിന്റെ സൂചനയായി പരിഗണിക്കാം. നിലവിലെ വിപണി സൂചനകള്‍ ആ ദിശയിലേക്കാണ് നീങ്ങുന്നത്. കാരണം, 10 വര്‍ഷത്തെ ട്രഷറി നോട്ടിനും രണ്ടു വര്‍ഷത്തെ നോട്ടിനും ഇടയിലുള്ള വ്യത്യാസം ഒരു വര്‍ഷം മുമ്പുള്ള 1.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, നിലവില്‍ ഏകദേശം 0.2 ശതമാനം മാത്രമാണ്. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയുടെ ഗവേഷണമനുസരിച്ച്, 1955 മുതലുള്ള എല്ലാ മാന്ദ്യത്തിനും മുമ്പായി ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ് എന്ന പ്രതിഭാസം സംഭവിക്കാറുണ്ട്. എന്നാല്‍, ഓഹരിവിപണികള്‍ പൂര്‍ണമായി തകരുമെന്നല്ല ഇതിന്റെ അര്‍ഥം. സാധാരണയായി ഒരു ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ് 12 മാസത്തിനുള്ളില്‍ സംഭവിക്കാവുന്ന മാന്ദ്യത്തിന്റെ സൂചനയാണെങ്കില്‍, ചിലപ്പോള്‍ അതു സംഭവിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. 2005-ല്‍ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വുണ്ടായി. എന്നാല്‍, 2007 വരെ വലിയ മാന്ദ്യം ആരംഭിച്ചില്ല. 2019ലാണ് ഏറ്റവുമൊടുവില്‍ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വുണ്ടായത്. 2020ല്‍ മാന്ദ്യം തുടങ്ങുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷകള്‍. എന്നാല്‍, കോവിഡ് മഹാമാരി സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. പക്ഷേ, നിലവിലെ മാര്‍ക്കറ്റ് സൂചനകള്‍ ചില മുന്നറിപ്പുകള്‍ നിക്ഷേപകര്‍ക്കു നല്‍കുന്നുണ്ട്. മാന്ദ്യമോ അതിലും ഗുരുതരമായ സാഹചര്യമോ ആണ് താന്‍ മുന്നില്‍ക്കാണുന്നതെന്ന് ആക്ടിവിസ്റ്റ് നിക്ഷേപകനായ കാള്‍ ഇക്കാന്‍ പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാന്ദ്യം എന്നു തുടങ്ങുമെന്നു പ്രവചിക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍ സോണി സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്ക്: യുഎസ് ഇമിഗ്രേഷന്‍ കേസുകള്‍ ട്രാക്ക് ചെയ്യുന്ന ന്യൂയോര്‍ക്കിലെ റിസര്‍ച്ച് ഗ്രൂപ്പായ ട്രാന്സാക്ഷണല് റെക്കോര്‍ഡ്സ് ആക്സസ് …