America ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും ഡൊണാൾഡ് ട്രംപ് By Ayyappadas Kumbalathu Posted on September 17, 2026 0 second read 0 0 4 വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസമാർജിക്കാനുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്സിൻ റെസായി ഇതിനോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ പുതിയ നീക്കങ്ങൾ. പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന 40,000 ബോംബുകൾ കൈമാറാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ആയുധക്കൈമാറ്റങ്ങളിലൊന്നാണിത്. ഒരു ടൺ വീതം ഭാരമുള്ള വമ്പൻ ബോംബുകളാണ് ഈ കരാറിലുള്ളത്.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു ജിദ്ദ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒക്ടോബർ 15 …