America യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം By Ayyappadas Kumbalathu Posted on 3 weeks ago 2 second read 0 0 5 പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ജോർദാനിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തിൽ യുഎസ് സൈന്യത്തിന്റെ എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, എ-10 തണ്ടർബോൾട്ട് ( വാർത്ത്ഹോഗ്) എന്ന് വിളിക്കപ്പെടുന്ന ഒരു വിമാനത്തിന് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തതായി പ്രമുഖ യുഎസ് വാർത്താ ഏജൻസിയായ സിബിഎസ് റിപ്പോർട്ട് ചെയ്തു. എഫ്-15 വിമാനങ്ങൾ പ്രാഥമിക അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും സേവനസജ്ജമാക്കിയതായും വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സൈന്യം മുപ്പതിലധികം പാട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചതായി ഔദ്യോഗിക വിവരമുണ്ട്. ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രദേശത്ത് വർഷങ്ങളായി നിലനിൽക്കുന്ന യുഎസ് വ്യോമസേനാ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് മുവഫഖ് സാൽത്തി വ്യോമസേനാ താവളം.
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് …