America സൊഹ്റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ By Ayyappadas Kumbalathu Posted on 7 hours ago 0 second read 0 0 6 ന്യൂയോർക്ക്: പ്രാദേശിക മാധ്യമപ്രവർത്തകരുമായി നടന്ന ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം 70 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും, 35കാരനായ മേയർ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജോ കാല്വെല്ലോ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം. പൂർണമായും സുഖം പ്രാപിക്കുമെന്നാണ് മേയർ പ്രതീക്ഷിക്കുന്നതെന്ന് കാല്വെല്ലോ പ്രസ്താവനയിൽ പറഞ്ഞു. ശസ്ത്രക്രിയയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് സിറ്റി ഹാൾ നന്ദി അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന് അധികൃതർ മറുപടി നൽകിയില്ല. ഡെമോക്രാറ്റായ മംദാനി ഫുട്ബോൾ ആരാധകനാണ്. ആഴ്സണലിനോടുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം, സാമ്പത്തിക ചട്ടലംഘന കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മാഞ്ചസ്റ്റർ സിറ്റിയെയും വിമർശിച്ചിരുന്നു.
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ് വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം …