America അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് By Ayyappadas Kumbalathu Posted on 19 seconds ago 0 second read 0 0 1 വാഷിങ്ടണ്‍: അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ട്. സിഐഎയിലേയും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസിലേയും ക്ലാസിഫൈഡ് അല്ലാത്ത വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിശകലനത്തിനായി ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഒരു സംവിധാനത്തെയാണ് നുഴഞ്ഞുകയറ്റം ബാധിച്ചത്. സൈബര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണ വ്യാപ്തി വ്യക്തമല്ല. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിര്‍ണ്ണായക ശേഷികള്‍ക്കോ ക്ലാസിഫൈഡ് സിസ്റ്റങ്ങള്‍ക്കോ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഔദ്യോഗികമായി പ്രതികരിക്കാന്‍ സിഐഎ വിസമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചോ എന്നതും എപ്പോഴാണ് ഹാക്കിംഗ് നടന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച എഫ്ബിഐയുടെ രാജ്യവ്യാപക ക്രിമിനല്‍ വിവര ഡാറ്റാബേസിലുണ്ടായ ഹാക്കിംഗുമായി ഈ സംഭവത്തിന് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ചില ബാങ്കുകള്‍, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി, എഫ്.എ.എയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം എന്നിവയെ ബാധിച്ച ചില സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ചാര ഏജന്‍സിയില്‍ ഹാക്കിങ് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കൂടി വരുന്നത്.
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി! കോവിഡിനു മുന്‍പ് സഞ്ചാരികളുടെ സ്വപ്ന യാത്രാ ഡെസ്റ്റിനേഷനായിരുന്നു ബാലിദ്വീപ്. ലോകമെങ്ങു നിന്നുമുള്ള യാത്രക്കാര്‍ ഇവിടേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ, ടൂറിസ്റ്റുകളെ …