America കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു By Ayyappadas Kumbalathu Posted on 12 hours ago 0 second read 0 0 4 ഒട്ടാവ: കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. നവംബർ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലായിരുന്നു സംഭവം. ഗഗൻപ്രീത് (ഗാരി) റഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണം ഇരുവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. സറേയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് ഏരിയയിൽ രാത്രി 10.38ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരായിരുന്നു ഇരുവരും. വെടിവെപ്പിന് പിന്നാലെ സമീപത്തെ പ്രിൻസസ് ഡ്രൈവിൽ കാർ കത്തിയ നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. രാത്രി 10.51ഓടെയാണ് കത്തുന്ന വാഹനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആക്രമണത്തിന് എത്തിയവർ ഉപയോഗിച്ച വാഹനമാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ജോർദാനിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. …