Home America നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

0 second read
0
0
5

വാ​ഷി​ങ്ട​ൺ: നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കി യു.​എ​സ് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ വ​കു​പ്പ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ഗ​വേ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ത​ങ്ങാ​വു​ന്ന കാ​ലാ​വ​ധി പ​രി​മി​ത​​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം. നി​ർ​ദേ​ശം ഏ​ക​പ​ക്ഷീ​യ​വും ആ​ർ​ത്തി​പി​ടി​ച്ച​തും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് ബോ​സ്റ്റ​ൺ ഫെ​ഡ​റ​ൽ ജ​ഡ്ജി ഇ. ​ഡെ​ന്നി​സ് സെ​യ്‍ല​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​മൂ​ല​മു​ള്ള അ​ധി​ക ചെ​ല​വും വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വ​സ​രം ഒ​രു​ക്ക​ൽ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വ​കു​പ്പി​ന്റെ ന​ട​പ​ടി​യെ​ന്നും യു.​എ​സ് ​കോ​ൺ​ഗ്ര​സ് അ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ജ്യ​ത്ത് ത​ങ്ങാ​വു​ന്ന കാ​ലാ​വ​ധി പ​രി​ധി​യി​ല്ലാ​ത്ത വ​ർ​ഷ​ങ്ങ​ളെ​ന്ന​ത് 240 ദി​ന​ങ്ങ​ളാ​ക്കി​യി​രു​ന്നു. ചൈ​നീ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ത് 90 ദി​വ​സ​വും. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി രാ​ജ്യം വി​ടാ​നു​ള്ള ഇ​ള​വ് സ​മ​യം 60 ദി​ന​മാ​യി​രു​ന്ന​ത് 30 ദി​വ​സ​വു​മാ​ക്കി​യി​രു​ന്നു. ഭാ​ഷാ​പ​ഠ​ന കോ​ഴ്സു​ക​ൾ​ക്ക് ചേ​ർ​ന്ന​വ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന പ​ര​മാ​വ​ധി സ​മ​യം 24 മാ​സ​വു​മാ​ക്കി​യി​രു​ന്നു. ഉ​ത്ത​ര​വ് യു.​എ​സി​ലെ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ൾ സ്വാ​ഗ​തം ചെ​യ്തു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ർ​ദേ​ശ​ത്തി​ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ബോ​സ്റ്റ​ൺ കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ​കു​പ്പ് അ​പ്പീ​ൽ കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി ത​ള്ളി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

വാഷിങ്ടൺ: ബിബിസിക്കെതിരായ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട…