Home America അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്

അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്

0 second read
0
0
2

വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ “വളരെയധികം വർദ്ധിപ്പിച്ചു” എന്നും, വധശ്രമത്തിനായുള്ള ഗൂഢാലോചനകൾ “അവസാന ഘട്ടങ്ങളിൽ” എത്തിനിൽക്കുകയാണെന്നുമാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഇറാനെതിരെ മറ്റൊരു ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് പുറത്തുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിച്ചേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഒക്ടോബർ 23ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്ക് റിപ്പോർട്ട് കൈമാറിയതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.ഈ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പശ്ചിമേഷ്യയിലുള്ള നിരവധി അമേരിക്കൻ എംബസികളിലെ ജീവനക്കാരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിരിച്ചു വിളിച്ചു തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

ജോർദാനിലെ കരാക് മേഖലയിൽ പള്ളിയിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ…